ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് പിറന്നാള്‍

മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലേക്ക്. പിന്നെ സഹ സംവിധായാകന്‍… ശേഷം ചെറിയ വേഷങ്ങള്‍ ചെയ്ത് സഹനടനായി. കഠിന പ്രയത്‌നത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം നായകന്‍. ഇപ്പോള്‍ ജനപ്രിയ നായകനായി മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത കലാകാരന്‍. മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സിനിമയിലുള്ള ഭാവി തേടി ഗോപാലകൃഷ്ണനെന്ന ദിലീപ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. ആരും പിന്തുണയ്ക്കാനോ ചാന്‍സ് വാങ്ങി കൊടുക്കാനോ അന്ന് ഉണ്ടായിരുന്നില്ല. സിനിമയായിരുന്നു ദിലീപ് എന്ന പ്രതിഭയുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. നടനാകാന്‍ ആഗ്രഹിച്ചിരുന്ന ദിലീപിന് പക്ഷെ ആദ്യ കാലങ്ങളില്‍ അസിസ്റ്റന്റ് സംവിധായകന്‍ ജോലിയായിരുന്നു ആദ്യം ലഭിച്ചത്. എങ്കിലും നടനാകണമെന്ന മോഹം അയാള്‍ ഉപേക്ഷിച്ചിരുന്നില്ല.

കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു ദിലീപിന്റെ തുടക്കം. സ്റ്റേജ് ഷോകള്‍ അടക്കമുള്ളവ നടത്തിയാണ് അന്ന് വരുമാനം കണ്ടെത്തിയിരുന്നത്. 1992ല്‍ കമലിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനം ദിലീപ് ആരംഭിച്ചത്. ആദ്യ ചിത്രത്തിന് ശേഷവും പിന്നീട് കുറച്ച് വര്‍ഷത്തേക്ക് ലഭിച്ചതും സഹനടന്റെ വേഷങ്ങളായിരുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ സിനിമാ ജീവിതം മാറ്റി മറിച്ചത്.

KCN

more recommended stories