റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ‘മരക്കാര്‍’

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബര്‍ 2ന് ലോകവ്യാപകമായി റിലീസിനെത്തുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. ദിവസേന 16,000 ഷോകള്‍ ചിത്രത്തിനുണ്ട്.

കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്നാണ് മോഹന്‍ലാലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ തീയേറ്ററുകളിലെത്തുന്നത്. കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 2നാണ് മരക്കാര്‍ ലോകവ്യാപകമായി റിലീസിനെത്തുന്നത്.

KCN

more recommended stories