ഷിറിയ മുട്ടം റെയില്‍വേ ഗേറ്റിനു സമീപം മണല്‍ കടവ് നടത്തുന്നയാളെ കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ പ്രമോദും സംഘവും അറസ്റ്റ് ചെയ്തു

ഷിറിയ മുട്ടം റെയില്‍വേ ഗേറ്റിനു സമീപം മണല്‍ കടവ് നടത്തുന്ന ഖലീല്‍ കെ. എം S/o. മാഹിന്‍. പി
തളങ്കര പടിഞ്ഞാറ് എന്നയാളെ കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ പ്രമോദും സംഘവും അറസ്റ്റ് ചെയ്തു. മുട്ടത്തു മണല്‍ കടവ് നടത്തുന്നതിന് വേണ്ടി സ്വന്തം സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന ഇയാള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

KCN

more recommended stories