കോലി മാറി രോഹിത് ശര്‍മ വന്നു; ഇന്ത്യന്‍ ക്രിക്കറ്റ് മികച്ച കൈകളിലെന്ന് ഡാരന്‍ സമ്മി

ന്യൂഡല്‍ഹി: രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നല്ലതെന്ന് വിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമ്മി. കളിക്കാരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടേതിനു സമാനമാണു രോഹിത് ശര്‍മയുടെ കഴിവെന്നും സമ്മി അടിവരയിടുന്നു. ഗ്രൗണ്ടിലെ പ്രകടനം കാരണം വേറിട്ടു നില്‍ക്കുന്ന താരമാണു വിരാട് കോലി. കോലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതു ടീമിനെ ബാധിക്കുമെന്നു തോന്നുന്നില്ല. കാരണം രോഹിത് ശര്‍മ മികച്ച ക്യാപ്റ്റനാണ്, ആത്മവിശ്വാസം നല്‍കുന്ന നേതൃത്വമാണ് അദ്ദേഹത്തിന്റേത് ഡാരന്‍ സമ്മി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ നയിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എം.എസ്. ധോണിയെയും ഗൗതം ഗംഭീറിനെയും പോലെ വിജയിച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് രോഹിത് ശര്‍മ. ഈ ക്യാപ്റ്റന്‍മാരെല്ലാം നല്ല ഫലങ്ങളുണ്ടാക്കുകയും പരമ്പരകള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കകളില്ല. കാരണം അതു മികച്ച കൈകളിലാണെന്നും സമ്മി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. ഏകദിന പരമ്പരയില്‍ എല്ലാ കളികളും തോറ്റ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലൂടെ തിരിച്ചുവരവു നടത്താമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ കളിക്കാനുള്ളത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 6,9,11 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കേണ്ടത്. ട്വന്റി20 മത്സരങ്ങള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും

KCN

more recommended stories