ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചു,1100 പോര്‍ഷെ,189 ബെന്റ്‌ലി കാറുകള്‍ കപ്പലില്‍

ബര്‍ലിന്‍:ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചു. ജര്‍മനിയില്‍നിന്ന് യുഎസിലേക്ക് പോയ കപ്പലിനാണ് തീ പിടിച്ചത്. 1100 പോര്‍ഷെ, 189 ബെന്റ്‌ലി കാറുകള്‍ ഇതിലുള്‍പ്പെടുന്നു. ലംബോര്‍ഗിനി, ഔഡി കാറുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ജര്‍മനിയിലെ അംഡണില്‍നിന്ന് ഫോക്‌സ്‌വാഗന്‍ കാര്‍ ഫാക്ടറിയില്‍നിന്ന് യുഎസിലെ ഡേവിസ്‌വില്ലിലേക്കുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പോര്‍ച്ചുഗല്‍ തീരത്ത് അസോര്‍സ് ദ്വീപിനടുത്തുവച്ചാണു തീ പടര്‍ന്നത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും രക്ഷിച്ചു. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നു അസോര്‍സ് തുറമുഖ ക്യാപ്റ്റന്‍ അറിയിച്ചു. വൈദ്യുത തകരാറാകും അപകടകാരണമെന്നു പറയുന്നു.

KCN

more recommended stories