യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ആക്രമിച്ച് റഷ്യ; തീപിടിത്തം: കടുത്ത ആശങ്ക

കീവ് : യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുറോപ്പിലെ ഏറ്റവും വലിയ ആണവനിലയം വളഞ്ഞ് റഷ്യ വെടിയുതിര്‍ക്കുകയാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. യുക്രെയ്‌നിലെ സ്‌പോര്‍ഷ്യ ആണവനിലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആണവനിലയത്തില്‍ തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. അണുവികിരണത്തോത് ഉയര്‍ന്നു. തീയണയ്ക്കാന്‍ ഫയര്‍ എന്‍ജിനുകളെ അനുവദിച്ചു.
ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

KCN

more recommended stories