സന്തോഷ് ട്രോഫി: ഫൈനലിലേക്ക് കുതിച്ച് കേരളം

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തില്‍ പെയ്തിറങ്ങിയ ഗോള്‍ മഴയിലൂടെ സന്തോഷ് ട്രോഫി ഫൈനലിലേക്ക് കടന്ന് കേരളം. കര്‍ണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരള ടീമിന്റെ ഫൈനല്‍ പ്രവേശം. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകള്‍ നേടിയ ടി.കെ.ജെസിനാണ് വിജയത്തില്‍ നെടുംതൂണായത്. ഷിഖില്‍, അര്‍ജുന്‍ ജയരാജ് എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു.

24ാം മിനിറ്റില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് കേരളത്തില്‍ അസാമാന്യ തിരിച്ചുവരവ്.

അതിവേഗ ട്രെയിന്‍ പോലെ മിന്നല്‍ വേഗത്തിലായിരുന്നു കേരളത്തിന്റെ സെമിപ്രവേശം. പാസഞ്ചര്‍ പോലെ കിതച്ചെത്തിയ കര്‍ണാടക അവസാന ലാപ്പിലെ ഭാഗ്യക്കുതിപ്പിലാണ് സെമിയില്‍ കടന്നത്. ബംഗാളും മണിപ്പുരും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.

KCN

more recommended stories