കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ഖേദം പ്രകടിപ്പിച്ചു

kadal kollaന്യൂഡല്‍ഹി: അറേബ്യന്‍ കടലില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ ഖേദം പ്രകടിപ്പിച്ചു. ഇറ്റലിയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റായിക്ക് നല്‍കിയ അഭിമുഖത്തിലാണ് നാവികരായ ലെസ്തോറെ മാര്‍സി മിലാനോയും സാല്‍വതോറെ ഗിറോണും ഖേദം പ്രകടിപ്പിച്ചത്. കടല്‍ക്കൊല കേസില്‍ തങ്ങള്‍ ഉത്തരവാദികളല്ളെന്ന് നാവികര്‍ പറഞ്ഞു.

തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ നിറയൊഴിച്ചത്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഃഖവും ഖേദവുമുണ്ട്. കടല്‍ക്കൊള്ളക്കാരെ നേരിടാനാണ് തങ്ങളെ ചരക്ക് കപ്പലില്‍ നിയോഗിച്ചിട്ടുള്ളത്. തീവ്രവാദികളായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നതായും അഭിമുഖത്തില്‍ നാവികര്‍ പറഞ്ഞു.

KCN

more recommended stories