ഹെല്‍ത്ത് ഡ്രൈവ് പദ്ധതി: വാഹനത്തിന്റെ താക്കോല്‍ ദാനം ഒക്ടോബര്‍ 17ന്

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ വാഹനത്തിന്റെ താക്കോല്‍ദാനം ഒക്ടോബര്‍ 17 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് ഭാരവാഹികള്‍ക് കൈമാറും. ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍ വീടുകളില്‍ പോയി കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കാനാണ് കെഎംസിസി ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വാഹനം നല്‍കുന്നത്.

ഹെല്‍ത്ത് പദ്ധതിയിലൂടെയുള്ള വാഹനം കാസര്‍കോട് നഗരം കേന്ദ്രമാക്കി ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനാണു നല്‍കുക.

കിടപ്പിലായ രോഗികള്‍ക്കും പരിചരണം ലഭിക്കാന്‍ ആരോരുമില്ലാത്തവര്‍ക്കും സാന്ത്വനമായി വര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ പ്രവര്‍ത്തനം നിരവധി കിടപ്പ് രോഗികള്‍ക്ക് ആശ്വാസമാകും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനസിംഗ് സെക്രടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക് ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാടുമായി (8075687790) ബന്ധപ്പെടുക

KCN

more recommended stories