ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മൗലൂദ്- പ്രാര്‍ത്ഥന സദസ്സ് ഹുബ്ബു റസൂല്‍ 2022 സംഘടിപ്പിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മൗലീദ് -പ്രാര്‍ത്ഥന സദസ്സ് ഹുബ്ബു റസൂല്‍ 2022 പരിപാടി സംഘടപ്പിച്ചു.

ദുബായ് കെ.എം.സി.സി അബു ഹില്‍ ആസ്ഥാനത്തു വെച്ച് നടന്ന പരിപാടിയില്‍ പ്രശസ്ത പണ്ഡിതനും പ്രാസംഗികനും സുന്നി സെന്റര്‍ വൈസ് പ്രസിഡന്റുമായ ജലീല്‍ ദാരിമി ഉസ്താദ് ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

അബൂബക്കര്‍ സിദ്ദിഖ് ദാരിമി, തല്ഹത് അബ്ദുല്ല, മുനീഫ് തുടങ്ങിയവര്‍ മൗലൂദ് സദസ്സിനു നേതൃത്വം നല്‍കി. ദുബായ് കെഎം സി സി സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസഥാന ഭാരവാഹികളായ ഹനീഫ് ചെര്‍ക്കള, മുസ്തഫ വേങ്ങര, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ ഷാജഹാന്‍ കാഞ്ഞങ്ങാട്, ഇസ്മായില്‍ ഉദുമ, റഷീദ് ആവിയില്‍, ഷബീര്‍ കൈതക്കാട്, ഡോക്ടര്‍ ഇസ്മായില്‍, ഇബ്രാഹിം ബേരിക, ബഷീര്‍ പള്ളിക്കര മുസ്ലിം ലീഗ് നേതാവ് അബ്ദുല്ല ഗോവ പഞ്ചായത്ത് മുന്‍സിപ്പല്‍ ഭാരവാഹികളായ മൊയ്ദീന്‍ കാറഡുക്ക, ഹസ്‌കര്‍ ചൂരി, നാസര്‍ പാലാ കൊച്ചി, ഗഫൂര്‍ ഊദ്, ശകീല്‍ ഏറിയാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല,സഫ്വാന്‍ അണങ്കൂര്‍, ഷാഫി ചെര്‍ക്കള, സുഹൈല്‍ കോപ്പ, കബീര്‍ വയനാട് പരിപാടിക്ക് നേതൃത്വം നല്‍കി. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

KCN

more recommended stories