ജീവിത രസതന്ത്രത്തിന്റെ കാണാപ്പുറങ്ങള്‍ തേടി; പുസ്തക പ്രകാശനം നവംബര്‍ 4 വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ദുബായ്: നാല്‍പത്തിയൊന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 8 മണി വരെ ദുബായ് കെ.എം.സി.സി ബുക്ക് സ്റ്റാളില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സില്‍ വെച്ച് മുന്‍ കാസര്‍കോട് ജില്ലാ കെ.എസ്.ടി.യു സെക്രട്ടറിയും, കേരള വഖഫ് ബോര്‍ഡ് പ്രീമാരിറ്റല്‍ റിസോര്‍സ് പെര്‍സന്‍ അബ്ദുള്‍ അസീസ് മാസ്റ്റര്‍ കാഞ്ഞങ്ങാട് രചിച്ച ജീവിത രസതന്ത്രത്തിന്റെ കാണാപ്പുറങ്ങള്‍തേടി എന്ന പുസ്തകം പ്രകാശനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ അദ്ദേഹം സംബണ്ഡിക്കും.

ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി പ്രവര്‍ത്തകന്മാര്‍ക്കും നേതാക്കന്മാര്‍ക്കും പുറമെ സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും വായനക്കാരും അണിചേരും

കാസര്‍കോട് ജില്ലയിലെ കെ.എം.സി.സി മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

KCN

more recommended stories