സഞ്ജു കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിന്നതായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനയ സഞ്ജു, കളികളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

സഞ്ജു കെ ബി എഫ് സി യുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് വ്യക്തമാക്കി. സംസ്ഥാനത്തെ യുവ പ്രതിഭകളെ സ്പോര്‍ട്സിലേക്ക് കൊണ്ടുവരാന്‍ സഞ്ജു കാരണം പറ്റുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എപ്പോഴും ഒരു ഫുട്‌ബോള്‍ ആരാധകനാണെന്നും, അച്ഛന്‍ ഒരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനായതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായിക വിനോദമാണെന്നും’ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നിര്‍ണായക മത്സരത്തില്‍ ഇന്ന് ചെന്നൈയിന്‍ എഫ്സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന്‍ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ക്ലബ് ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ആദ്യമായി സഞ്ജു സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

KCN

more recommended stories