ജഡേജയുടെ കൊയ്‌ത്തും ഇന്ത്യയുടെ വിജയവും

ന്യൂ ഡൽഹി : ഓസ്ട്രേലിയെ സ്പിന്നിൽ വീഴ്ത്തി ഇന്ത്യൻ താരങ്ങൾ. രണ്ടാം ഇന്നിങ്സിൽ അശ്വിൻ മൂന്നും ജഡേജ ഏഴും വിക്കറ്റുകൾ വീഴ്ത്തി. രണ്ട് ദിവസം ബാക്കി നിൽക്കേ ഇന്ത്യ വിജയിക്കുകയും ചെയ്തു.

അതിവേഗം 25000 റൺസ് എന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. ഇരുപത് റൺസ് നേടിയതോടെയാണ് റെക്കോർഡ്.വിജയിച്ചതോടെ ബോർഡർ ഗവസ്‌ക്കർ ട്രോഫി ഇന്ത്യ നിലനിർത്തി.
ക്യാപ്റ്റൻ രോഹിത്തിന്റെ അതിവേഗ റൺസാണ് ഇന്ത്യൻ വിജയം അനയസമാക്കിയത്. ഇരു ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കളിയിലെ താരം.
മാർച്ച്‌ ഒന്നിന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ നേരിട്ട് പ്രവേശിക്കും.

KCN

more recommended stories