ഫിഫ പുരസ്‌കാരത്തില്‍ അര്‍ജന്റീനിയന്‍ തിളക്കം

പാരിസ്: ലോകകപ്പ് നേട്ടം അലങ്കാരമായ ലയണല്‍ മെസ്സിക് ഫിഫയുടെ പുരസ്‌കാരത്തിളക്കവും. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബപെ, കരിം ബെന്‍സേമ എന്നിവരെ പിന്തള്ളി അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു.

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം അവതരിപ്പിച്ച ശേഷം മെസ്സി ഇതു രണ്ടാം വട്ടമാണ് പുരസ്‌കാരം നേടുന്നത്. 2016ലാണ് ഫിഫയും ബലോന്‍ ദ് ഓര്‍ സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോളും പുരസ്‌കാര വിതരണം വെവ്വേറെ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഒരു തവണ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദ് ഇയര്‍, ഏഴു തവണ ഫിഫ ബലോന്‍ ദ് ഓര്‍, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്.

ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചത് മെസ്സിയുടെ നായകമികവ് കൂടിയാണ്. ഫൈനലിലെ 2 ഗോളുകള്‍ ഉള്‍പ്പെടെ 7 ഗോളുകള്‍ നേടിയ മെസ്സി 3 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസ്സി നേടി. ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ചാംപ്യന്‍മാരാക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചു.

മികച്ച പുരുഷ ഗോള്‍കീപ്പറായി അര്‍ജന്റീനയുടെ വിശ്വസ്ഥ കാവല്‍ ഭടന്‍ എമിലിയാനോ മാര്‍ട്ടിനസിനെ (അര്‍ജന്റീന, ആസ്റ്റണ്‍ വില്ല) തെരഞ്ഞെടുത്തു. അര്‍ജന്റീനയെ വേള്‍ഡ് കപ്പ് നേടികൊടുത്ത കോച്ച് ലയണല്‍ സ്‌കലോനി മികച്ച പുരുഷ ടീം കോച്ചായും തെരഞ്ഞെടുക്കപെട്ടു.
രണ്ടാം തവണയും ബാര്‍സലോണ സ്പാനിഷ് താരം അലക്‌സിയ പ്യുട്ടയാസ് മികച്ച വനിതാ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരവും നേടി.

മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്മാന്‍ (ഇംഗ്ലണ്ട്)
മികച്ച വനിതാ ഗോള്‍കീപ്പര്‍: മേരി എര്‍പ്‌സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)
മികച്ച ഗോള്‍ (പുസ്‌കാസ് പുരസ്‌കാരം): മാര്‍സിന്‍ ഒലെക്‌സി (വാര്‍റ്റ പൊസ്നാന്‍ – പോളണ്ട്)
ഫിഫ ഫെയര്‍പ്ലേ: ജോര്‍ജിയന്‍ ലോഷോഷ്വിലി (വൂള്‍വ്‌സ്ബര്‍ഗ്)
ഫിഫ ഫാന്‍ അവാര്‍ഡ്: അര്‍ജന്റീന ആരാധകര്‍
എന്നിവരാണ് മറ്റു പുരസ്‌കാരങ്ങള്‍ കരസ്തമാക്കിയത്

KCN

more recommended stories