വനിതാ പ്രീമിയര്‍ ലീഗിലും ആര്‍സിബിക്ക് രക്ഷയില്ല: ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപ്റ്റില്‍സ് 60 റണ്‍സിനാണ് ആര്‍സിബിയെ വീഴ്ത്തിയത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 223 കണ്ടെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആര്‍സിബിയുടെ മറുപടി 163 റണ്‍സില്‍ അവസാനിച്ചു. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 163 റണ്‍സെടുത്തത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താര നോറിസാണ് കളിയിലെ താരം.

ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഹീതര്‍ നൈറ്റ്, മേഗന്‍ ഷൂട്ട്, എലിസ് പെറി എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 223 റണ്‍സെടുത്തത്. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ മേഗ് ലാനിങ്, ഷെഫാലി വര്‍മ എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. മരിസാന കേപ്, ജെമൈമ റോഡ്രിഗസ് എന്നിവരും തിളങ്ങി.

KCN

more recommended stories