നോക്ക് ഔട്ട് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ.എസ്.എല്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്ക് ഔട്ട് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരം നിയന്ത്രിച്ച ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ്ബ് ആവശ്യപ്പെടുന്നു. ക്ലബ്ബിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്ലിന്റെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയില്‍ നടക്കാനിരിക്കെയാണ് വീണ്ടും മത്സരം നടത്തണമെനാവിശ്യമായി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ അച്ചടക്കസമിതി അടിയന്തരമായി യോഗം ചേര്‍ന്നേക്കുമെന്നാണു വിവരം.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോ, ഐഎസ്എല്‍ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള യൂറോപ്പിലെ രണ്ട് റഫറിമാര്‍ക്ക് വുക്കൊമനോവിച്ച് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തെന്നും ഛേത്രിയുടെ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടെന്നും ബ്ലാസ്റ്റേഴ്‌സിനോട് ചേര്‍ന്ന അടുത്ത വൃത്തങ്ങള്‍ അറിയിച്ചു . പേരുവെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു ഐഎസ്എല്‍ റഫറിയും ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നു അഭിപ്രായപ്പെട്ടു.

KCN

more recommended stories