മാര്‍ച്ച് 27 ലോക നാടക ദിനം

ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം — (വേള്‍ഡ് തിയേറ്റര്‍ ഡേ). നാടകം മാത്രമല്ല അരങ്ങില്‍ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയില്‍ വരുന്നു.

ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും മികവും പരിചയിച്ചറിയാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കുന്നു.

ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐടിഐ) 1962 ലാണ് ലോക നാടക ദിനം ആരംഭിച്ചത്. എല്ലാ വര്‍ഷവും മാര്‍ച്ച് 27ന് ഐടിഐ സെന്ററുകളും അന്താരാഷ്ട്ര നാടക സമൂഹവും ഇത് ആഘോഷിക്കുന്നു. ഈ അവസരത്തോടനുബന്ധിച്ച് വിവിധ ദേശീയ അന്തര്‍ദേശീയ നാടക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഐടിഐയുടെ ക്ഷണപ്രകാരം ലോകനിലവാരമുള്ള ഒരു വ്യക്തി തിയേറ്ററും സമാധാനത്തിന്റെ സംസ്‌കാരവും എന്ന വിഷയത്തില്‍ തന്റെ പ്രതിഫലനങ്ങള്‍ പങ്കുവെക്കുന്ന വേള്‍ഡ് തിയേറ്റര്‍ ഡേ ഇന്റര്‍നാഷണല്‍ മെസേജിന്റെ പ്രചാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജീന്‍ കോക്‌റ്റോ ആണ് ആദ്യമായി ലോക തിയേറ്റര്‍ ദിന അന്താരാഷ്ട്ര സന്ദേശം എഴുതിയത്(ഫ്രാന്‍സ്) 1962-ല്‍. ആദ്യം ഹെല്‍സിങ്കിയിലും പിന്നീട് വിയന്നയിലും 1961 ജൂണില്‍ ഐ.ടി.ഐ.യുടെ 9-ാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഒരു വേള്‍ഡ് തിയറ്റര്‍ ഡേ സ്ഥാപിക്കണമെന്ന് ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫിന്നിഷ് സെന്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ആര്‍വി കിവിമ നിര്‍ദ്ദേശിച്ചു. സ്‌കാന്‍ഡിനേവിയന്‍ കേന്ദ്രങ്ങളുടെ പിന്തുണയോടെയുള്ള നിര്‍ദ്ദേശം പ്രശംസകളോടെയാണ് നടന്നത്.

KCN

more recommended stories