സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു

ദുബായ്: സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ഈദ് സംഗമം ദേരാ ദുബായില്‍ വെച്ച് നടത്തി. സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി പ്രസിഡന്റ് അഫ്‌സല്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ സിദ്ദിഖ് ചൗക്കി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹാരിസ് എം എ, നസീര്‍ ഐവ, ജലീല്‍ കുന്നില്‍, ഫൈസല്‍ എന്നിവര്‍ ഈദ് ആശംസ നേര്‍ന്നു.

ശിഹാബ് കെ കെ പുറം, ആഷിക്ക്, റാസിക്ക്, മഷൂദ്, ബച്ചി, ബീരാന്‍, നസീബ്, ബിലാല്‍, റിയാസ്, ബില്‍ബോയ്, ബാസിത്ത്, ഹഫീസ്, സവാദ് എന്നിവര്‍ സംബന്ധിച്ചു. ഷബീര്‍ കെ കെ പുറം സ്വാഗതവും ജംഷി മൂപ്പ നന്ദിയും പറഞ്ഞു.

KCN

more recommended stories