വിദ്യാര്‍ത്ഥിക്ക് പഠന സഹായവുമായി എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റി

കാസര്‍കോട്: ഏക ആശ്രയമായ അമ്മ കാന്‍സര്‍ മൂലം മരണപ്പെട്ടതിനാല്‍ പ്രയാസപ്പെട്ടിരുന്ന വിദ്യാര്‍ത്ഥിക്ക് പഠന സഹായവുമായി മൊഗ്രാല്‍ പുത്തൂര്‍ എം എസ് എഫ് പ്രവര്‍ത്തകര്‍. പഠനോപകരണങ്ങള്‍ എം എസ് എഫ് നേതാക്കള്‍ ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ ജമാല്‍ അഹ്മ്മദിന് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷവും ഈ കുട്ടിക്ക് ആവശ്യമായ സഹായം നല്‍കിയിരുന്നു കാന്‍സര്‍ രോഗിയായിരുന്ന കുട്ടിയുടെ അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ കുട്ടിയായിരുന്നു രോഗസമയത്ത് സഹായവുമായി അമ്മക്കരികില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അമ്മ മരണപ്പെട്ടു. അമ്മയുടെ വീട്ടുകാരുടെ തണലിലാണ് ഈ വിദ്യാര്‍ത്ഥി. പഠനത്തിനും മുന്നോട്ടുള്ള ജീവിതത്തിനും സുമനുസ്സുകളുടെ സഹായം തേടിയിരുന്നു. ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീധരനാണ് ഈ കുട്ടിയുടെ ദുരിത കഥ ബന്ധപ്പെട്ടവരെ അറിയിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതിനാലാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം എസ് എഫ് പ്രവര്‍ത്തകര്‍ സ്‌മൈല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കാനെത്തിയത്. ഇതിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ നല്‍കി. ഈ കുട്ടിക്ക് പഠനത്തിന് ആവശ്യമായ മറ്റു സൗകര്യങ്ങളും എം എസ് എഫ് നല്‍കും.

മാഹിന്‍ കുന്നില്‍, ശ്രീധരന്‍ ,എം എസ് എഫ് നേതാക്കളായ സദ്ദു എരിയാല്‍, അറഫാത്ത് കമ്പാര്‍, ഇര്‍ഫാന്‍ കുന്നില്‍, പി എച്ച് അഫ്‌റാസ്, ഷുഹൈദ് കുന്നില്‍ സംബന്ധിച്ചു.

KCN

more recommended stories