അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ പുതുതായി ആരംഭിച്ച അക്ഷയ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അക്ഷയ പ്രോജക്ട് മാനേജര്‍ കപില്‍ദേവ് മുഖ്യാതിഥി ആയിരുന്നു.

ഇ-ഡിസ്ട്രിക്ട് ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രമീള മജല്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജ ‘വി.എച്ച് എന്നിവര്‍ ആശംസയറിയിച്ചു. സന്തോഷ് കുമാര്‍ എ.പി.സി സ്വാഗതവും ഇര്‍ഷാദ് എരിയാല്‍ നന്ദിയും പറഞ്ഞു

KCN

more recommended stories