കുമ്പളയില്‍ കൗമാര ആരോഗ്യം ‘പ്രതീക്ഷ’ സംഗമം നടത്തി

കുമ്പള: കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കുമ്പള സി.എച്ച്.സിയില്‍ വെല്‍നെസ് ദിന പിയര്‍ വിദ്യാഭ്യാസ സംഗമം ‘പ്രതീക്ഷ’ സംഘടിപ്പിച്ചു. കുമ്പള,പുത്തിഗെ,മധൂര്‍ ഗ്രാമപഞ്ചായത്തിലെ പിയര്‍ എഡ്യുക്കേറര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട 80ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഗമം മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

മാനസിക ആരോഗ്യം, പോഷകാഹാരം, സോഷ്യല്‍മീഡിയയിലെ അപകടം, ജീവിതശൈലിരോഗങ്ങള്‍, കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളുടെ പരിഹാരം, പ്രജനന ആരോഗ്യം എന്നി വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി. സംഗമത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ശോഭന, പി.ആര്‍.ഒ ടി.വികീര്‍ത്തി, എസ.്കെ ആര്‍ബി നഴ്സുമാരായ ആര്‍.എസ് രേഖ്, ഷിജ പി ജോര്‍ജ്ജ്, കാവ്യപ്രകാശ്, രുഗ്മാവതി, ഭഗീരഥി, അവിതഅരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories