വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളില്‍ വായനാമതില്‍ തീര്‍ത്തു

ബാനം: വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളില്‍ വായനാമതില്‍ തീര്‍ത്തു. കുട്ടികള്‍ അവര്‍ എഴുതിയ അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍, കഥ, കവിത, ആസ്വാദനക്കുറിപ്പുകള്‍ തുടങ്ങിയവ കയ്യിലേന്തി വായനാമതിലില്‍ അണിചേര്‍ന്നു. തുടര്‍ന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനാദിന സന്ദേശം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എന്‍ അജയന്‍, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രന്‍, സഞ്ജയന്‍ മനയില്‍, അനൂപ് പെരിയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായനാവാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

KCN

more recommended stories