ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: എ കെ എം അഷ്റഫ് എംഎല്‍എ

ഉപ്പള: വിദ്യാഭ്യാസ മേഖലകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുന്‍ നിരയില്‍ എത്തിക്കാന്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിനടത്തുന്ന പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഏറെ പ്രശംസനീയമെന്ന് എ കെ എം അഷ്റഫ് എംഎല്‍എ അഭിപ്രായപെട്ടു.

ദുബായ് മലബാര്‍ കലാസംസ്‌കാരിക വേദി മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തില്‍ ബാച്ചിലേഴ്‌സ് കമ്പ്യൂട്ടര്‍ അപ്പിളിക്കേഷന്‍ കോഴ്‌സിനു പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മൂന്നുവര്‍ഷക്കാലത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു നടത്തുന്ന പരിപാടിയുടെ ബ്രൗഷര്‍ വാണിജ്യ പ്രമുഖന്‍ ഗഫൂര്‍ എരിയാലിന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. എ കെ.ആരിഫ് അധ്യക്ഷത വഹിച്ചു. യില്‍ ം പറഞ്ഞു.

ഉപ്പള മെക്‌സിക്കന്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം മുംതാസ് സമീറ, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സന്‍ ഇര്‍ഫാന ഇക്ബാല്‍, ബി എന്‍ മുഹമ്മദ് അലി സത്താര്‍ ആരിക്കാടി, കെ എഫ് ഇക്ബാല്‍, മജീദ് ആസിഫ്, നൂര്‍ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതവും കെ വി യുസഫ് നന്ദിയും പറഞ്ഞു.

KCN

more recommended stories