പെരുമ്പള സ്‌കൂളില്‍ വായനോത്സവം സംഘടിപ്പിച്ചു

കാസര്‍കോട്: പെരുമ്പള ഗവ എല്‍ പി സ്‌കൂളില്‍ വായനോത്സവം യുവ സാഹിത്യകാരന്‍ സുധീഷ് കെ ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സതീശന്‍ കരുവാക്കോട് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ രാഘവന്‍ തലക്കണ്ടം, കമ്മറ്റി അംഗം റിഫാസ് തലക്കണ്ടം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വായനാമൂല ഉദ്ഘാടനവും നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് യു.ഗീത ടീച്ചര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സ്മിലു ടീച്ചര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories