ആടിനെ മേയ്ക്കുന്ന വായനക്കാരിയുമൊത്ത് ഒരു വായനാ ദിനം: വേറിട്ട വായനാദിനമൊരുക്കി ജിവിഎച്ച്എസ്എസ് ഇരിയണ്ണി

ഇരിയണ്ണി: ജിവിഎച്ച്എസ്എസ് ഇരിയണ്ണി ഹയര്‍സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം വേറിട്ട രീതിയില്‍ വായനാദിനം നടത്തി. രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ആടിനെ മേയ്ക്കുന്ന വായനക്കാരി സതീദേവി മുഖ്യാഥിതിയായി. പ്രധാന അദ്ധ്യാപകന്‍ അബ്ദുള്‍ സലാം എ എം മുഖ്യാതിഥിയെ ഷാള്‍ അണിയിച്ചു. പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷണന്‍ എഴുതിയ ആത്മകഥാ ഓര്‍മ്മ കുറിപ്പുകളായ ‘പരല്‍ മീന്‍ നിന്തുന്ന പാടം’ എന്ന പുസ്തകം രാഘവന്‍ ബെള്ളിപ്പാടി സതീദേവിക്ക് കൈമാറി.

കുട്ടികളുമായി സംവദിച്ച സതീദേവി തന്നെ കുറിച്ച് തന്നെ പ്രസ്ത എഴുത്ത്കാരന്‍ യു.കെ കുമാരന്‍ എഴുതിയ പുസ്തകമായ ആടിനെ മേയ്ക്കുന്ന വായനക്കാരി എന്ന കഥാ പുസ്തകം കുട്ടികള്‍ക്ക് പരിചയപെടുത്തിയത് വേറിട്ട അനുഭവമായി. മൂന്നാതരം വരെ പഠിച്ച് പിന്നീട് തന്റെ ഗുരുവായ മകനില്‍ നിന്ന് അക്ഷരങ്ങള്‍ അഭ്യസിച്ച് 500 ല്‍ പരം പുസ്തകങ്ങള്‍ വായിച്ച സതീദേവിയുടെ അനുഭവകഥ കുട്ടികള്‍ക്ക് വിസ്മയമായി. എന്‍ എസ് പ്രോഗ്രാം ഓഫിസര്‍ സജീവന്‍ മടപ്പറമ്പത്ത് പ്രീത പി വി. മിനീഷ് ബാബു കെ അബ്ദുള്‍ സാലാം എഎം പ്രത്യുഷ പി. എന്നിവര്‍സംസാരിച്ചു.

KCN

more recommended stories