കുട്ടികള്‍ പുസ്തകങ്ങളെ കൗതുകത്തോടെ പുണര്‍ന്നു

ബോവിക്കാനം: കുട്ടികള്‍ പുതിയ പുസ്തകങ്ങളെ കൗതുകത്തോടെ പുണരുകയും ജിജ്ഞാസാപൂര്‍വ്വം വായനയുടെ അവാച്യമായ ലോകത്തില്‍ അഭിരമിക്കാന്‍ പ്രചോദനമാകുകയുമായി ബേപ്പ് ചിത്തരഞ്ജന്‍ എല്‍ പി സ്‌കൂളില്‍ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം ഒരുക്കിയ പുസ്തക പ്രദര്‍ശനം. കുട്ടികളില്‍ വായനാഭിരുചി വളര്‍ത്തുന്നതിനായി നടത്തിയ പ്രദര്‍ശനം പ്രധാനാധ്യാപകന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ദിനേശന്‍ മുഖ്യാതിഥിയായിരുന്നു. ജയകല ടീച്ചര്‍, ഹരി പേറയില്‍, ശ്രുതി ബള്ളമൂല, കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശോഭ ചറവ് സ്വാഗതവും പി ജ്യോതി സൂര്യന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories