വ്യാജ രേഖ ചമച്ച് തട്ടിപ്പ്; മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് വനിതാ ലീഗ് നേതാക്കള്‍

മൊഗ്രാല്‍ പുത്തൂര്‍: വ്യാജ രേഖ ചമച്ച് കുടുംബശ്രീ വായ്പ തട്ടിപ്പില്‍ ആരോപണ വിധേയയായ ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സനുമായ പ്രമീള മജലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് വനിതാ ലീഗ് നേതാക്കള്‍ പറഞ്ഞു.

വനിതാ പൊതു പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ അപമാനമായ പ്രമീള മജലിനെ രക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പോലീസ് നടപടി അപമാനകരം, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എഫ് ഐ ആറില്‍ പ്രതിപട്ടികയിലുള്ള അനാമികയെ ഇത് വരെയായും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റം ചെയ്തവരെ ശിക്ഷിക്കേണ്ട പോലീസ് ഏതെങ്കിലും പഴുത് നോക്കി അവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വനിതാ ലീഗ് നേതാക്കള്‍ ആരോപിച്ചു.

വ്യാജ രേഖ ചമ്മച്ചതിലെ മുഖ്യ പങ്കാളിയായ പ്രമീള മജലിനെ ഉടന്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവരെ രക്ഷിക്കുന്ന നിലപാട് പോലീസ് തുടര്‍ന്നാല്‍ വനിതാ ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും വനിതാ ലീഗ് ജില്ലാ ജോയിന്‍ സെക്രട്ടറി നജ്മ കാദര്‍ കടവത്ത്, മണ്ഡലം ട്രഷറര്‍ ആയിഷ ഇക്ബാല്‍ കുന്നില്‍, മണ്ഡലം ജോയിന്‍ സെക്രട്ടറി റംല മഹമൂദ് കുളങ്കര, പഞ്ചായത്ത് ഭാരവാഹികളായ ആയിഷ അബ്ദുല്‍ റഹ്മാന്‍ കല്ലങ്കൈ, നജ്മ ചൗക്കി, സുഹറ കരീം ചൗക്കി എന്നിവര്‍ അറിയിച്ചു.

KCN

more recommended stories