ലഹരിവിരുദ്ധ ദിനാചരണവും നക്ഷത്ര മോള്‍ അനുസ്മരണവും നടത്തി

മാലക്കല്ല്: മദ്യത്തിനും മറ്റു ലഹരി വസ്തുക്കള്‍ക്കും എതിരെ കുട്ടികളും മാതാപിതാക്കളും പൊതുസമൂഹവും ജാഗരൂകരായിരിക്കണമെന്നും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ മാതൃകയായി വര്‍ത്തിക്കണമെന്നും മാലക്കല്ല് സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ കേരള മദ്യനിരോധന സമിതി കാസര്‍കോട് ജില്ല കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സില്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍ അഭിപ്രായപ്പെട്ടു. കേരള മദ്യനിരോധന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം ഹെഡ്മാസ്റ്റര്‍ സജി.എം.എ മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കുര്യന്‍ തെക്കേക്കണ്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ല സെകട്ടറി റോയി ആശാരിക്കുന്നേല്‍, ജില്ല വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പട്‌ളം, ജില്ല ഓര്‍ഗനൈസര്‍ ബേബി ചെട്ടിക്കാത്തോട്ടത്തില്‍, സ്റ്റാഫ് സെക്രട്ടറി ബിജു.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories