ജി.എല്‍.പി.എസ് പെരുമ്പള: അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചു

പെരുമ്പള: ജി.എല്‍.പി.എസ് പെരുമ്പള കുട്ടികളുടെ ഭാഷ ഗണിത ശേഷി വികസനത്തിനായി ‘അബാക്കസ്’ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചു. അബാക്കസ് ക്ലാസ്സ് ജില്ലാ കോഡിനേറ്റര്‍ റിയാസും, അധ്യാപിക അമാനി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മുന്‍ എച്ച്.എംജയരാജന്‍ മുഖ്യാഥിതിയായി.

അധ്യാപിക സല്‍വ, എസ്.എം.സി. ചെയര്‍മാന്‍ രാഘവന്‍, കമ്മറ്റി അംഗം റിഫാസ് എന്നിവര്‍ സംസാരിച്ചു. പ്രകാശനം നടത്തി. എച്ച്.എം ഇന്‍ ചാര്‍ജ്ജ് ഗീത സ്വാഗതവും അധ്യാപിക പ്രസന്ന നന്ദിയും പറഞ്ഞു. 35 ല്‍ പരം കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

KCN

more recommended stories