മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് :സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി, കൊട്ടംകുഴി യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ കൊട്ടംകുഴി സ്‌കൂളില്‍ വെച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എസ് ആര്‍ സത്യവതി ഉദ്ഘാടനം ചെയ്തു.രാഹുല്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ്‌സോണ്‍ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളം, പ്രസിഡണ്ട് ഇ. വേണുഗോപാലന്‍, വിനോദ് മേലത്ത്, ജയരാജ്, ജയപ്രകാശ്, എന്നിവര്‍ സംസാരിച്ചു.കൊട്ടംകുഴിയിലെയും പരിസര പ്രദേശത്തെയും നൂറിലധികം പേരെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കി.

KCN

more recommended stories