ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 30 ന്

ബോവിക്കാനം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടേയും ,അംഗങ്ങളുടേയും സ്ഥാനാരോഹണം ജൂലൈ 30ന് നടത്താന്‍ ലയണ്‍സ്‌ന്റെ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.ലയണ്‍സ് ജില്ലാ സെക്രട്ടറി അഡ്വ: കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍ പ്രസിഡന്റ് ബി.അഷ്‌റഫ് അദ്ധ്യക്ഷം വഹിച്ചു.എന്‍ഡോസള്‍ഫാന്‍ മേഖലയി ന്യൂതനമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അന്താരാഷ്ട്ര കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ സബ്ബ് കമ്മിറി രൂപീകരിച്ചു.വീടില്ലാത്ത പാവപ്പെട്ട ഒരു കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് പദ്ധതി തയ്യാറാക്കും.ബോവിക്കാത്ത് ക്ലോക്ക് ടവര്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു. സോണ്‍ ചെയര്‍പേഴ്‌സണ്‍ ഷാഫി ചൂരിപ്പള്ളം മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി വി.എം. കൃഷ്ണ പ്രസാദ്, വൈസ് പ്രസിഡന്റുമാരായ മസൂദ് ബോവിക്കാനം,ബി.സി കുമാരന്‍,ട്രഷറര്‍ ബി എം അബ്ദുള്‍ ഹിമാന്‍,വേണുമാസ്റ്റര്‍,കെ.സുരേഷ്‌കുമാര്‍,മധുകോടി,ഹാരിസ് മൊടോന്താണി,കൃഷ്ണന്‍ ചേടിക്കാല്‍,ശരീഫ് പന്നടുക്കം,പ്രകാശ് റാവു,രവീന്ദ്രന്‍ സി.ജി,റിയാസ് ബി.കെ,അബ്ദുള്‍ഹിമാന്‍ കെ.എ,മണി സി മുതലപ്പാറഎന്നിവര്‍ പ്രസംഗിച്ചു. പടം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം ലയണ്‍സ് ജില്ലാ സെക്രട്ടറി അഡ്വ: കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

KCN

more recommended stories