20 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ജിയോ ബാഗ് കടല്‍ഭിത്തി ഒരുമാസം കൊണ്ട് തകര്‍ന്നു; ക്ഷേത്രത്തിന് ഭീഷണി

ബേക്കല്‍: 20 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ജിയോ ബാഗ് കടല്‍ഭിത്തി ഒരുമാസം കൊണ്ട് തകര്‍ന്നു. ബേക്കല്‍ തൃക്കണ്ണാട് കടപ്പുറത്ത് 60 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ജിയോ ബാഗ് കടല്‍ഭിത്തിയാണ് കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ തകര്‍ന്നത്. കടല്‍ഭിത്തിയുടെ മുകളില്‍ അട്ടിവെച്ച മണല്‍ച്ചാക്കുകളാണ് തകര്‍ന്നത്. 1400 ഓളം മണല്‍ചാല്‍ക്കുകള്‍ അട്ടിവെച്ച് നിര്‍മിച്ചതാണ് ജിയോ ബാഗ് കടല്‍ഭിത്തി. മണല്‍ നിറച്ച ബാഗുകള്‍ ഭൂരിഭാഗവും കടലിലാണ്. തറ നിരപ്പില്‍ നിന്ന് ഒന്നരമീറ്റര്‍ ആഴത്തില്‍ എടുത്ത കുഴിയില്‍ ജെസിബിയുടെ സഹായത്തോടെ ആദ്യം മണല്‍ ബാഗുകള്‍ നിറച്ചിരുന്നു. ഭൂനിരപ്പില്‍ നിന്ന് 1.70 മീറ്റര്‍ ഉയരത്തിലും ബാഗുകള്‍ അട്ടിവെച്ച് ആറ് മീറ്റര്‍ വീതിയിലാണ് കടല്‍ഭിത്തി നിര്‍മിച്ചത്. ഭൂമിക്കടിയില്‍ നാലും മുകളില്‍ അഞ്ചും മണല്‍ ചാക്കുകള്‍ അട്ടിവെച്ചാണ് ഭിത്തി ഉണ്ടാക്കിയത്. ഇതാണ് കടലാക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായത്. ജസേചന വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ജൂണ്‍ ആദ്യവാരമാണ് ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മിച്ചത്. കടലാക്രമണം ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള തൃയംബകേശ്വര ക്ഷേത്രത്തിന്റെ മണ്ഡപം ഇപ്പോള്‍ ഭീഷണിയിലാണ്.

KCN

more recommended stories