ഹമാസ് ഭീഷണിയില്‍ നിന്ന് മുക്തമാകാതെ ഇസ്രയേല്‍; കൊല്ലപ്പെട്ടവര്‍ എഴുന്നൂറ് കടന്നു

 

ടെല്‍ അവീവ് : മൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയില്‍ നിന്ന് മുക്തമാകാതെ ഇസ്രയേല്‍. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. ഹമാസിന്റെ പിടിയിലുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികള്‍ മൂന്നാം ദിവസവും വീടുകള്‍ക്ക് ഉള്ളില്‍ ഭീതിയോടെ കഴിയുകയാണ്.

വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികള്‍. മുപ്പതിലേറെ പേര്‍ ഇസ്ലാമിക് ജിഹാദിന്റെ പിടിയില്‍. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ള ഈ ബന്ദികളോട് അതിക്രൂരമായി ഹമാസ് പെരുമാറുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവരുന്നത്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതില്‍ ഇസ്രായേലിന് വ്യക്തതയില്ല. രാജ്യത്തിനുള്ളില്‍ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങള്‍ എവിടെയൊക്കെ മറഞ്ഞിരിക്കുന്നു എന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. ശത്രുവിനെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം വീടുകള്‍ക്ക്
ഉള്ളില്‍ മൂന്നാം ദിനവും 95 ലക്ഷം ഇസ്രയേലികള്‍. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല.

ഗാസ പിടിക്കാന്‍ കരയുദ്ധത്തിന് ഇസ്രയേല്‍, കൊല്ലപ്പെട്ടത് 450ലേറെ പേര്‍; അമേരിക്കന്‍ പടക്കപ്പലും പോര്‍വിമാനങ്ങളുമെത്തും

തെക്കന്‍ ഇസ്രായേലില്‍ ഗാസ അതിര്‍ത്തിയോടെ ചേര്‍ന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് ഇരച്ചു കയറിയ ഹമാസ് സംഘം കണ്ണില്‍ കണ്ടവരെ എല്ലാം കൊന്നുതള്ളിയിരുന്നു. 260 മൃതദേഹങ്ങള്‍ ആണ് ഇവിടെ മാത്രം കണ്ടെത്തിയത്. മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവില്‍ നടന്ന ഈ ആക്രമണത്തിന് ഇറാന്റെ പിന്തുണയുണ്ടെന്ന് ഇസ്രയേല്‍ കരുതുന്നു. ലെബനോനിലെ അതിശക്തരായ ഹിസ്ബുല്ലയും സഹായിച്ചിട്ടുണ്ടാകാം. അത്തരമൊരു വലിയ ആസൂത്രണം ഉണ്ടെങ്കില്‍ അതിന് എങ്ങനെ മറുപടി നല്‍കണമെന്നതും ഇസ്രയേല്‍ ഭരണകൂടം ചര്‍ച്ച ചെയ്യുകയാണ്. പാലസ്തീന് ഒപ്പം ആണെങ്കിലും തങ്ങള്‍ നേരിട്ട് ഹമാസിനെ ഈ ആക്രമണത്തിന് സഹായിച്ചിട്ടില്ലെന്നാണ് ഇറാന്റെ യുഎന്‍ പ്രതിനിധിയുടെ വാദം.അതെ സമയംതെന്നേ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

KCN

more recommended stories