യുഎസ് ആയുധങ്ങളുമായി ആദ്യവിമാനം ഇസ്രയേലില്‍

 
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി എത്തിയതെന്ന് ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.
വൈകിട്ടോടെ നെവാറ്റില്‍ വ്യോമതാവളത്തിലാണു യുഎസ് വിമാനം എത്തിയതെന്ന് ഐഡിഎഫ് എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ആയുധങ്ങളുമായി യുഎസ് യുദ്ധവിമാനവും ഇസ്രയേലില്‍ എത്തി.മെഡിറ്ററേനിയന്‍ കടലില്‍ യുഎസ്എസ് ജെറാള്‍ഡ്പടക്കപ്പലെത്തി.&ിയുെ;ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ്.
ഹമാസിന്റെ ആക്രമണത്തില്‍ 14 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരില്‍ യുഎസ് പൗരന്മാരുമുണ്ടെന്നും ഇത് തീര്‍ത്തും ക്രൂരമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചു.
അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ നേതാക്കളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ആയ സാഹചര്യത്തിലാണ് ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം.

‘പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശമാണിത്. ഇസ്രയേലുകാര്‍ എന്താണ് അനുഭവിക്കുന്നത് എന്നത് അവരുടെ നേതാക്കളില്‍നിന്ന് നേരിട്ട് അറിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി അവര്‍ക്ക് എന്താണ് ആവശ്യമെന്നും യുഎസിന് എങ്ങനെയാണ് അവരെ ഏറ്റവും മികച്ച രീതിയില്‍ സഹായിക്കാന്‍ കഴിയുകയെന്നും അറിയുകയാണ് ലക്ഷ്യം’ ബ്ലിങ്കന്റെ സന്ദര്‍ശനത്തെ കുറിച്ച് മാത്യു മില്ലര്‍ പറഞ്ഞു. ബ്ലിങ്കനും മില്ലറുമാണ് ഇസ്രയേലില്‍ എത്തുക യുഎസിന്റെ സാമ്പത്തികസൈനിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

KCN

more recommended stories