ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്

 

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ ആര്‍ അശ്വിന് പകരം പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിക്ക് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.

2019ലെ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക്കായിരുന്നു അഫ്ഗാന്റെ അട്ടിമറി ജയം തടഞ്ഞത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയാണ് അഫ്ഗാന്‍ വരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിട്ടും വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ പൊരുതി ജയിച്ചാണ് ഇന്ത്യ വരുന്നത്. ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്.

KCN

more recommended stories