‘ഓപ്പറേഷന്‍ അജയ്’ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക 230 പേര്‍

 

ദില്ലി: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേല്‍ നിന്ന് ഇന്ന് തിരിക്കും. 230 പേര്‍ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. ഇസ്രയേയിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ യോഗം.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓപ്പറേഷന്‍ ദേവി ശക്തി, യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ. ഈ രണ്ട് ദൗത്യങ്ങള്‍ക്കു ശേഷം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ അജയിന് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രയേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. ഇതില്‍ ഭൂരിഭാഗവും ഇസ്രായേലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. ആദ്യ ബാച്ചാകും ഇന്ന് പുറപ്പെടുകയെന്നും കൂടുതല്‍ വിമാനങ്ങള്‍ ദൗത്യത്തിന്റെ ഭാഗമാകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ജോലിക്കായി ഇസ്രായേലില്‍ എത്തിയ മലയാളികളില്‍ ഭൂരിപക്ഷവും നിലവില്‍ തിരികെ എത്താനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. സാഹചര്യം നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പലരുടെയും നിലപാട്.

KCN

more recommended stories