മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പണപ്പിഴ കര്‍ശന നടപടിയുമായി ആര്‍ബിഐ

 

ദില്ലി: മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എന്‍ബിഎഫ്സിക്കും റിസര്‍വ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്.
അണ്ണാ സാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

KCN

more recommended stories