നൈഫ് ഫെസ്റ്റ് സോക്കര്‍ ലീഗ് സ്പീഡ്സ്റ്റാര്‍ റോളിങ്‌ട്രോഫി കൈമാറി

 

ദുബൈ: നൈഫ് വളണ്ടിയര്‍സ് കൂട്ടായ്മ നൈഫ് ഫെസ്റ്റ് സീസണ്‍ 2 വിന്റെ ഭഗമായി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗിലേക്കുള്ള സ്പീഡ്സ്റ്റാര്‍ റോളിങ്‌ട്രോഫി കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍മാരായ സ്‌കൊയര്‍ വണ്‍ ഹീറോസ് പ്രതിനിധികളുടെ സാനിധ്യത്തില്‍ മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് മെട്രോ മൂസബ് അലി അല്‍ നക്ബി ലീഗല്‍ അഡ്വാക്കേറ്റ്‌സ് മാനേജിങ് പാര്‍ട്ണര്‍ അഡ്വ: ഇബ്രാഹിം ഖലീലിന് കൈമാറി. നവംബര്‍ 26 ന് വൈകുന്നേരം 3 മണി മുതല്‍ ദുബായിലെ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍( വെല്‍ ഫിറ്റ് ഇന്റര്‍നാഷണല്‍ അരേന) യില്‍ വെച്ച് നടത്ത പെടുന്ന സോക്കര്‍ ലീഗില്‍ 5 ടീമുകളിലായി വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ ബൂട്ടണിയും. കളിക്കാര്‍ക്കായുള്ള താര ലേലം ദുബൈ കെഎംസിസി കാസര്‌കൊട് ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ അണങ്കൂര്‍ സ്വാഗതംപറഞ്ഞു
ചടങ്ങില്‍ സി.എ ബഷീര്‍ പള്ളിക്കര , യുസഫ് മുക്കൂട്, ഷബീര്‍ കീഴൂര്‍, അഷ്‌കര്‍ ചൂരി, ഷബീര്‍ കൈതക്കാട്, അസീസ് കമാലിയ, സിയാ കറാമ, ഇബ്രാഹിം ബെരിക്ക, സുബൈര്‍ അബ്ദുല്ല, താത്തു, ഷുഹൈല്‍ കോപ്പ, മുഹ്‌സിന്‍ ചെരൂര്‍, സൈഫു മൊഗ്രാല്‍, യുസഫ് ഷെണി , മുനീര്‍ ബെരിക്ക,ഉമര്‍ മുല്ല, തുടങ്ങിയവര്‍ സംബന്ധിച്ചു.,

KCN

more recommended stories