വായു മലിനീകരണം മോശം അവസ്ഥ’യില്‍ ശ്വാസം മുട്ടി ദില്ലി

വായു മലിനീകരണം: ‘മോശം അവസ്ഥ’യില്‍ ശ്വാസം മുട്ടി ദില്ലി; ‘വളരെ മോശം അവസ്ഥ’യിലേക്ക് മാറുമെന്നും വിലയിരുത്തല്‍

ദില്ലി: ദില്ലിയില്‍ വായു മലിനീകരണം തുടര്‍ച്ചയായ ആറാം ദിവസവും മോശം അവസ്ഥയില്‍ തുടരുന്നു. വരും ദിവസങ്ങളില്‍ മോശം അവസ്ഥയില്‍ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് വായു ഗുണനിലവാരം മാറും എന്നാണ് വിലയിരുത്തല്‍. 300 ന് അടുത്താണ് നിലവില്‍ വായു ഗുണനിലവാര സൂചിക. ദില്ലി എന്‍സിആര്‍ ല്‍ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായു മലിനീകരണ തോത് ഉയര്‍ത്തിയത്. മലിനീകരണം കുറയ്ക്കാന്‍ 11 ഇന കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും നിലവില്‍ ഇത് ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ന ഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിം?ഗ് ഫീസും കൂട്ടി. ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രിയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ദില്ലി സര്‍ക്കാര്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

KCN

more recommended stories