കെ.എസ് കണക്ട്: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: കെ.എസ് അബ്ദുല്ല സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കെ.എസ് കണക്ടിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി സുരയ്യ പര്‍വീന്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്ല കുഞ്ഞിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസൈന്‍ ചെയ്ത ലോഗോകളില്‍ നിന്നും മികച്ച ലോഗോയെ വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു.

സ്‌കൂള്‍ മാനേജര്‍ സാദിഖ്, വൈസ് പ്രിന്‍സിപ്പാള്‍ മൈമൂന, അധ്യാപികമാരായ ഗൗരി പി.ടി, ശൈലജ, ശ്രീവിദ്യ, ഉഷ, അനിതകുമാരി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷനീറ, അഹ്‌സാന, മുനാസില, ജാബിര്‍, റഹീസ്, ഹസ്സന്‍, മിസ്ഹബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories