പൊതിച്ചോറ്: ഹ്രസ്വ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

കാസര്‍കോട്: രാവണീശ്വരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍സീസ് സ്‌കീം തയ്യാറാക്കുന്ന ഹ്രസ്വ സിനിമ പൊതിച്ചോറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാലയത്തില്‍ വെച്ച് പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തനം നിര്‍വഹിക്കുന്നത് കുട്ടികള്‍ തന്നെയാണ്.

സിനിമാ ആര്‍ട്ട് ഡയറക്ടറായ വരദ നാരായണന്‍ മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി, സ്വപ്ന എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ സന്ദീപ് ടി.എസ് സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ശലഭ ആര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories