ഗവര്‍ണര്‍ക്ക് തിരിച്ചടി,കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

 

കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്.സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്കാണ് സ്റ്റേ.യോഗ്യതയുള്ള വിദ്യാര്‍ഥികളെ അവഗണിച്ചാണ് ഗവര്‍ണര്‍ മറ്റ് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അതിനിടെ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒടുവില്‍ കൂടുതല്‍ കര്‍ശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തി. ഗവര്‍ണ്ണറുടെ ഔദ്യോഗിക വാഹനത്തില്‍ ഇടിച്ച കാര്യം പോലും പറയാതെ ദുര്‍ബ്ബലമായ വകുപ്പുകളായിരുന്നു ആദ്യം എഫ്‌ഐആറിലുണ്ടായിരുന്നത്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവര്‍ണ്ണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ വകുപ്പു ചേര്‍ത്തത്.

KCN

more recommended stories