എം ഐ സി അലുംനി മീറ്റ്: വിപുലമായ ഒരുക്കങ്ങളുമായി സംഘാടക സമിതി

ചട്ടഞ്ചാൽ: ഏപ്രിൽ 27 ന് നടക്കുന്ന എം ഐ സി ആർട്സ് & സയൻസ് കോളേജ് അലുംനി മീറ്റ് വിജയിപ്പിക്കുവാൻ കോളേജിൽ ചേർന്ന അലുംനി കമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി വരുന്നു. യോഗത്തിൽ ചെയർമാൻ അബ്ബാസ് ചെർക്കള അധ്യക്ഷത വഹിച്ചു. ഹസ്സൻ ടി ഡി, ഹംസത്ത് അലി, നിസാർ തായൽ, കരീം, അബ്ദുൽ ഹസീബ്, റിഷാദ് കൊവ്വൽ, ജവാദ് വടക്കേക്കര, സുബൈബ റംഷീദ്, ഹലീമത്ത് റാഹില, ഷെഫീക് നാലപ്പാട്, ഉസാമത്ത്, നൂറ ഹസ്സൻ, ഖദീജത്ത് മുർഷിദ, നൗഫൽ, ഇബ്രാഹിം ബാതിഷ, റമീസ തുടങ്ങിയവർ സംബന്ധിച്ചു, കൺവീനർ ജുനൈദ് റഹ്‌മാൻ സ്വാഗതവും ഫസ്മി ഹൈദർ നന്ദിയും പറഞ്ഞു.

KCN

more recommended stories