സൂപ്പര്‍ സോക്കര്‍ ചങ്ങാതിക്കൂട്ടംസംഗമം സംഘടിപ്പിച്ചു.

 

ദുബായ് : സൂപ്പര്‍ സോക്കര്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ താമസിക്കുന്ന ക്ലബ്ബ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തിയ ചങ്ങാതിക്കൂട്ടം സീസണ്‍4 പ്രവാസ സംഗമം സമാപിച്ചു.
ദുബായ് റാഷിദിയ്യയിലെ ബ്രൈറ്റ് ലേണേഴ്‌സ് പ്രൈവറ്റ് സ്‌കൂളിലായിരുന്നു വര്‍ണ്ണ ശബളമായ സമാപന പരിപാടി സംഘടിപ്പിച്ചത്.

ഡിസംബര്‍ ആദ്യവാരം മുതല്‍ ആരംഭിച്ച പരിപാടിയില്‍ നാല് ടീമുകള്‍ ആയി തരംതിരിച്ച് ഓണ്‍ലൈന്‍ ആന്റ് ഓഫ് ലൈന്‍ കലാകായിക മത്സരങ്ങള്‍ നടത്തി.

സംഗമത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തില്‍ നാട്ടിലും മറുനാട്ടിലുമുള്ള 32 ഓളം സ്ത്രീകള്‍ പങ്കെടുത്ത് ശ്രദ്ധേയമായി. പ്രബന്ധ മത്സരത്തില്‍ ശബാന നസീര്‍, സമീറ വിഎസ്,മുനീറ അഫ്‌സല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

ക്യാപ്റ്റന്‍ ജിഷാദ് കെ സി, എം സി അസ്ലം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സൂപ്പര്‍ ഫൈറ്റേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

സൂപ്പര്‍ സോക്കര്‍ കലാ താരങ്ങള്‍ അണിയിച്ചൊരുക്കിയ കോല്‍ക്കളി, ദഫ് മുട്ട്, വട്ടപ്പാട്ട് കലാപ്രകടനങ്ങള്‍ സംഗമത്തിനെത്തിയവരുടെ മനം കുളിര്‍ക്കുന്നതായിരുന്നു..

കെസി ഷുക്കൂര്‍, കെസി മുനീര്‍, കെസി ഹനീഫ, കെ ഖാദര്‍,, ടിസിഎ കറാമ, പിപി സലാം, പികെ അഷ്‌റഫ്, ടി കെ പി ഹാഷിം, മനാമ അഹമ്മദ് ഹാജി, അഷ്റഫ് പെരിങ്ങളം , ഇബ്രാഹിം ടികെ,എന്നിവര്‍ സമ്മാനവിതരണം നടത്തി.

പി അബ്ദുറഹ്‌മാന്‍, ആസിഫ് മടപ്പുറം, ഷാഫി മാടാപ്പുറം, എം സി ജലീല്‍, കെ സി നസീര്‍, കെ നൗഷാദ്, കെഎംസി ഇബ്രാഹിം എന്നിവ പരിപാടിക്ക് നേതൃത്വം നല്‍കി.

KCN

more recommended stories