പൂനം പാണ്ഡെ മരിച്ചിട്ടില്ല; കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമെന്ന് നടി

മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന തരത്തില്‍ വെള്ളിയാഴ്ച വാര്‍ത്ത പുറത്തുവിട്ടത് ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാര്‍ത്ത എത്തിയത്. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരം ആയപ്പോള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത എത്തിയത്.

KCN

more recommended stories