കണി നടീല്‍ ഉത്സവം-24 അഡ്വ. ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കണി നടീല്‍ ഉത്സവം-24 രണ്ടാം വാര്‍ഡ് ബള്ളൂരില്‍ സിഡി എസ് ചെയര്‍പേഴ്‌സണ്‍ റസിയയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍, ജെ എല്‍ ജി അംഗങ്ങള്‍, മാസ്റ്റര്‍ ഫാര്‍മര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി മെന്റര്‍മാര്‍, ബാലസഭ ആര്‍. പി, അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു. വിഷുവിനോടാനുബന്ധിച്ചു വിളവെടുപ്പ് ലക്ഷ്യമാക്കി 2ഏക്കര്‍ പാടത്ത് പയര്‍, ചീര, വെണ്ട എന്നീ പച്ചക്കറി ഇനങ്ങള്‍ കൃഷിയോഗ്യമാക്കിയത്.

KCN

more recommended stories