ജസ്പ്രിത് ബുമ്ര ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്

ദുബായ്: ഐസിസി പുരുഷ ടെസ്റ്റ് ബൗളര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത്.ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യന്‍ പേസ് ബൗളര്‍ ആണ് ബുമ്ര.

ഐ സി സിയുടെ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ബൗളര്‍ ആവുകയും ചെയ്തു ബുമ്ര. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 91 റണ്‍സ് വിട്ടു നല്‍കി ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് ആണ് ബുംറയ്ക്ക് നേട്ടമായത്. രണ്ടാം ടെസ്റ്റില്‍ കളിയിലെ താരമായിരുന്നു ബുംറ. ഒന്നാമതായിരുന്ന അശ്വിന്‍ രണ്ട് സ്ഥാനങ്ങള്‍ പിറകില്‍ പോയി മൂന്നാം സ്ഥാനത്തായി. അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് മുമ്പ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

KCN

more recommended stories