മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനു പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അബ്ദുള്‍ റഹ് മാന്‍ കല്ലായി

 

ദുബൈ: മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനു ഇന്ത്യാ മുന്നണിയെ വിജയത്തിലെക്കെത്തിക്കാന്‍ പ്രവാസി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ് മാന്‍ കല്ലായി പറഞ്ഞു. ദുബായ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നില നില്‍പ്പിന് പ്രവാസികളുടെ പിന്തുണ അനിവാര്യമാണെന്നും നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പിനും അഖണ്ഡതക്കും പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് ഏ ജി റഹ് മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വി റാഷിദ് പടന്ന സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുള്‍ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന നേതാവ് റഹീസ് തലശ്ശേരി, ഏ സി ഇസ്മായില്‍, ജില്ലാ കെ.എം.സി.സി നേതാക്കളായ സലാം കന്യാപാടി, ഹനീഫ് ടി ആര്‍, ഡോക്ടരര്‍ ഇസ്മായില്‍, അഫ്‌സല്‍ മെട്ടമ്മല്‍,സലാം തട്ടാനിച്ചേരി, റഫീഖ് പടന്ന, റഫീഖ് ഏ സി, മണ്ഡലം / പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ശാഫി അസ്അദി, ഷബീര്‍ അലി കൈതക്കാട് , കാസിം ചാനടക്കം, എം ബി അബ്ദുള്‍ ഖാദര്‍, ശാഹിദ് ദാവൂദ്, യാസീന്‍ എന്‍ ബി, നവാസ് തായിലകണ്ടി, ജുനൈദ് മൗക്കോട് എന്നിവര്‍ പ്രസംഗിച്ചു. ശാഫി ഹാജി നന്ദി പറഞു

KCN

more recommended stories