ആയിരം ദിവസം വാര്‍ത്ത വായിച്ച് വേദിക

 

വാര്‍ത്താ വായന ദിനചര്യയാക്കിയുള്ള
ഒരു വിദ്യാര്‍ത്ഥിനിയുടെ ധീരമായ പരിശ്രമം ആയിരം ദിവസം പൂര്‍ത്തിയാക്കുന്നു.
കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏട്ടാം തരത്തില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി വാര്‍ത്താ വായനയിലൂടെ നാട്ടിലും പുറത്തും വിദേശ മലയാളികള്‍ക്കിടയിലും ഇന്ന് പ്രിയങ്കരിയാണ്. കാഞ്ഞങ്ങാട് ഏസി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.
സ്‌കൂളിലെ പഠന കാലത്ത് 2021 ജൂണ്‍ 19 ന് ഒരു വായനാദിനത്തിലാണ് ക്ലാസുകളിലും, സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാര്‍ത്തകള്‍ ശ്രോതാക്കളുമായി പങ്കുവയ്
ക്കാന്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് ഈ വാര്‍ത്താ വായനാ ഏറെ ചര്‍ച്ചാവിഷയമായി. അക്ഷരസ്ഫുടതയോടെയും ശ്രുതി
മധുരമായുമായിരുന്നു
വായന.രാവിലെ വീട്ടി
ലെത്തുന്ന വിവിധ മലയാള പത്രങ്ങളില്‍ നിന്നും പ്രധാന സംഭവങ്ങള്‍ ശേഖരിക്കുകയും അവ വായിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളി
ലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പത്രവാര്‍ത്തകള്‍ക്ക് മുമ്പ് ഓരോ ദിവസത്തിന്റെയും
പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ അന്തര്‍
ദേശിയ ദിനാചരണങ്ങള്‍ സാഹിത്യം, കല കായികം , സാംസ്‌കാരികം,രാഷ്ട്രീയം തുടങ്ങിയവയും വാര്‍ ഉള്‍പ്പെടുത്തുന്നു.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളും വാര്‍ത്ത വായിച്ച് ഗ്രൂപ്പില്‍ അയക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ് തുടക്കം. മറ്റു കുട്ടികളെല്ലാം ഇടയ്ക്ക് വെച്ച് വായന നിര്‍ത്തിയെങ്കിലും വേദിക, വായന തുടര്‍ന്നു. വായനയില്‍ പുലര്‍ത്തുന്ന ശബ്ദ നിയന്ത്രണവും അക്ഷരസ്ഫുടതയും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നതും വാര്‍ത്താ വായനയെ വ്യത്യസ്തമാക്കുന്നു. പ്രധാനദ്ധ്യാപകനായിരുന്ന കൊടക്കാട് നാരായണന്‍, മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജ് തുടങ്ങിയവരുടെ പ്രോത്സാഹനമായിരുന്നു പ്രചോദനമായതെന്ന് വേദിക പറയുന്നു. പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്.
അധ്യാപക ദമ്പതികളായ ഗോപി മുളവന്നൂരിന്റെയും പി.ജി. ശ്രീകലയുടെയും മകളായ ഈ പതിമൂന്ന് വയസ്സുകാരി സ്‌കൂളില്‍ എന്‍ സി സി അംഗവും അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രസിഡന്റുമാണ്. ചെസ്സും വായനയുമാണ് വിനോദം. ഇഷ്ടപ്പെട്ട എഴുത്തുകാരി സുധാ മൂര്‍ത്തി.ഏക സഹോദരിയായ ദേവിക എം ജി ഇതേ സ്‌കൂളില്‍ പ്ലസ് റ്റു വിദ്യാര്‍ത്ഥിയാണ്.

KCN

more recommended stories