ജയിച്ചാല്‍ ചരിത്രനേട്ടം ; ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടം ഇന്ന് സൗദിയില്‍

 

റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലേനും 2027ല്‍ സൗദിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. പ്രാദേശിക സമയം രാത്രി 10ന്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈന്‍’ എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍ കോഡ് ആപ്പിലും ആരാധകര്‍ക്ക് മത്സരം തത്സമയം കാണാനാകും.

അഫ്ഗാനെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് 1985നുശേഷം ആദ്യമായി യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടിലെത്താം. മത്സരത്തിനായി ഇന്ത്യന്‍ ടീം കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അബഹയില്‍ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ല്‍ നിലവില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തര്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയയന്റൊന്നുമില്ല.

KCN

more recommended stories